rahulsatya

ന്യൂഡൽഹി: എ.ഐ.സി.സി നേതാക്കൾ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി സമാധിയായ രാജ്ഘട്ടിൽ സത്യാഗ്രഹമിരുന്ന് ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് മൂന്നു മുതൽ രാത്രി എട്ടു മണി വരെ നടത്തിയ സത്യാഗ്രഹത്തിൽ മുൻ പ്രധാനമന്തി മൻമോഹൻസിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.എല്ലാവർക്കും തുല്ല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ ആമുഖം സോണിയ ഉൾപ്പെടെ വായിച്ചു. എ.കെ. ആന്റണി മലയാളത്തിലാണ് ഭരണഘടന വായിച്ചത്.ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെ ഒറ്റക്കെട്ടായി തോൽപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കൾ ജനങ്ങളുടെ ശബ്‌ദം ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. ശത്രുക്കളുടെ പരാജയപ്പെട്ട ദൗത്യം മോദി സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. യുവാക്കൾക്ക് തൊഴിൽ ലഭിക്കാത്തതിന് ഉത്തരം പറയാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. പകരം വിദ്വേഷം പടർത്താനാണ് നീക്കമെന്നും രാഹുൽ പറഞ്ഞു.

പ്ര​തി​ഷേ​ധ​ ​ക​ട​ലാ​യി​ ​ചെ​ന്നൈ​ ​(​ഡെ​ക്ക്)​

പ്ര​തി​പ​ക്ഷ​ ​റാ​ലി​ക്ക് ​പ​തി​നാ​യി​ര​ങ്ങൾ

ചെ​ന്നൈ​:​ ​പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​നി​യ​മം,​ ​ദേ​ശീ​യ​ ​പൗ​ര​ത്വ​ ​ര​ജി​സ്റ്റ​ർ​ ​‌​എ​ന്നി​വ​യ്ക്കെ​തി​രെ​ ​ചെ​ന്നൈ​ ​ന​ഗ​ര​ത്തെ​ ​സ്തം​ഭി​പ്പി​ച്ച് ​അ​ഭൂ​ത​പൂ​ർ​വ​മാ​യ​ ​ജ​ന​പ​ങ്കാ​ളി​ത്ത​വു​മാ​യി​ ​ഡി.​എം.​കെ​യു​ടെ​ ​മ​ഹാ​റാ​ലി​ ​ന​ട​ന്നു.​ ​കോ​ൺ​ഗ്ര​സ്,​ ​എം.​ഡി.​എം.​കെ,​ ​സി.​പി.​എം,​ ​മു​സ്ലിം​ ​സം​ഘ​ട​ന​ക​ൾ,​​​ ​വി​ടു​ത​ലൈ​ ​ചി​രു​ത്ത​ഗൈ​ ​ക​ക്ഷി​ ​തു​ട​ങ്ങി​ ​പ്ര​തി​പ​ക്ഷ​ ​സ​ഖ്യ​ത്തി​ലു​ള്ള​ 15​ ​പാ​ർ​ട്ടി​ക​ളും​ ​മാ​ർ​ച്ചി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​മ​ദ്രാ​സ് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ക​ർ​ശ​ന​ ​ഉ​പാ​ധി​ക​ളോ​ടെ​ ​ന​ട​ന്ന​ ​റാ​ലി​യി​ൽ​ ​അ​മ്പ​തി​നാ​യി​ര​ത്തോ​ളം​ ​പേ​ർ​ ​പ​ങ്കെ​ടു​ത്തെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.
ഡി.​എം.​കെ​ ​നേ​താ​വ് ​എം.​കെ.​സ്റ്റാ​ലി​ൻ,​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പി.​ചി​ദം​ബ​രം,​ ​എം.​ഡി.​എം.​കെ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​വൈ​ക്കോ,​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ.​ബാ​ല​കൃ​ഷ്ണ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​റാ​ലി​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.
ന​ട​ൻ​ ​ക​മ​ല​ഹാ​സ​ന്റെ​ ​പാ​ർ​ട്ടി​യാ​യ​ ​മ​ക്ക​ൾ​ ​നീ​തി​ ​മെ​യ്യ​വും​ ​റാ​ലി​യു​മാ​യി​ ​സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​അ​ദ്ദേ​ഹം​ ​റാ​ലി​ക്കെ​ത്തി​യി​ല്ല.​ ​ചി​കി​ത്സ​യ്ക്കാ​യി​ ​ക​മ​ൽ​ ​വി​ദേ​ശ​ത്തേ​ക്ക് ​പോ​യെ​ന്നാ​ണ് ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​ഡി.​എം.​കെ​യെ​ ​അ​റി​യി​ച്ച​ത്.​ ​ന​ഗ​ര​ത്തി​ൽ​ ​റാ​ലി​ ​ന​ട​ത്താ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​രാ​ത്രി​ ​വ​രെ​ ​നീ​ണ്ട​ ​വാ​ദ​ത്തി​നൊ​ടു​വി​ലാ​ണ് ​ഡി.​എം.​കെ​ ​അ​നു​വാ​ദം​ ​നേ​ടി​യെ​ടു​ത്ത​ത്.​ 5000​ ​പേ​ര​ട​ങ്ങു​ന്ന​ ​വ​ൻ​ ​പൊ​ലീ​സ് ​സ​ന്നാ​ഹ​മാ​ണ് ​ന​ഗ​ര​ത്തി​ൽ​ ​വി​ന്യ​സി​ക്ക​പ്പെ​ട്ട​ത്.

പോ​ണ്ടി​ച്ചേ​രി​:​ ​റാ​ങ്ക് ​ജേ​താ​വി​നെ​ ​ഹാ​ളി​നു​ ​പു​റ​ത്താ​ക്കി​യ​താ​യി​ ​ആ​രോ​പ​ണം

ചെ​ന്നൈ​:​ ​പോ​ണ്ടി​ച്ചേ​രി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​രാ​ഷ്ട്ര​പ​തി​ ​പ​ങ്കെ​ടു​ത്ത​ ​ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​നി​ടെ​ ​റാ​ങ്ക് ​ജേ​താ​വി​നെ​ ​ഹാ​ളി​നു​ ​പു​റ​ത്താ​ക്കി​യ​താ​യി​ ​ആ​രോ​പ​ണം.​ ​എം.​എ​ ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​സ്വ​ർ​ണ​ ​മെ​ഡ​ൽ​ ​ജേ​താ​വും​ ​മ​ല​യാ​ളി​യു​മാ​യ​ ​റ​ബീ​ഹ​ ​അ​ബ്ദു​ൽ​ ​റ​ഹീ​മി​നെ​യാ​ണു​ ​രാ​ഷ്ട്ര​പ​തി​യെ​ത്തു​ന്ന​തി​നു​ ​മി​നി​റ്റു​ക​ൾ​ക്കു​ ​മു​ൻ​പ് ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​ ​പു​റ​ത്തേ​ക്കു​ ​കൊ​ണ്ടു​പോ​യ​ത്.
സ​ർ​വ​ക​ലാ​ശാ​ല​ ​കാ​മ്പ​സി​ൽ​ ​പൗ​ര​ത്വ​ ​നി​യ​മ​ത്തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​തു​ട​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു​ ​ബി​രു​ദ​ധാ​നം.​ ​ജ​വാ​ഹ​ർ​ ​ലാ​ൽ​ ​നെ​ഹ്‌​റു​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു​ ​ച​ട​ങ്ങ്.​ ​ഹാ​ളി​ലി​രി​ക്കു​ക​യാ​യി​രു​ന്ന​ ​റ​ബീ​ഹ​യോ​ട് ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പു​റ​ത്തേ​ക്കു​ ​പോ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ഹി​ജാ​ബ് ​ധ​രി​ച്ച​തു​കൊ​ണ്ടാ​ണു​ ​പു​റ​ത്തു​പോ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ത​ന്നോ​ട് ​ആ​രും​ ​ഹി​ജാ​ബ് ​നീ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ​റ​ബീ​ഹ​ ​വ്യ​ക്ത​മാ​ക്കി.
ഏ​താ​നും​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ ​മാ​ത്രം​ ​മെ​ഡ​ൽ​ ​സ​മ്മാ​നി​ച്ച് ​രാ​ഷ്ട്ര​പ​തി​ ​തി​രി​കെ​ ​പോ​യ​തി​നു​ ​ശേ​ഷ​മാ​ണ് ​റ​ബീ​ഹ​യെ​ ​പി​ന്നീ​ട് ​ഹാ​ളി​ലേ​ക്കു​ ​ക​ട​ത്തി​വി​ട്ട​ത്.​ ​ത​ന്നെ​ ​ഹാ​ളി​ൽ​ ​നി​ന്നു​ ​പു​റ​ത്താ​ക്കി​യ​തി​ലു​ള്ള​ ​പ്ര​തി​ഷേ​ധം​ ​ച​ട​ങ്ങി​നി​ടെ​ ​വൈ​സ് ​ചാ​ൻ​സി​ല​റെ​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​തി​ന്റെ​ ​വി​ഡി​യോ​യും​ ​റ​ബീ​ഹ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചു.