ന്യൂഡൽഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്‌റ്റർ (എൻ.ആർ.സി)ഉടൻ നടപ്പാക്കുമെന്ന വിവാദ വിലപാടിൽ
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി പ്രസിഡന്റുമായ അമിത് ഷാ അയവ് വരുത്തി.എൻ.ആർ.സി ഉടൻ നടപ്പാക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന ശരിയാണെന്നും . ഇതു സംബന്ധച്ച് മന്ത്രിസഭയിലോ പാർലമെന്റിലോ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിന് പുറമെ , ദേശീയ പൗരത്വ രജിസ്‌റ്ററും ഉടൻ നടപ്പിലാക്കുമെന്ന് നേരത്തേ പാർലമെന്റിലും ജാർക്കണ്ഡ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും അമിത് ഷാ പറഞ്ഞത് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ,പൗരത്വ രജിസ്‌റ്റർ സംബന്ധിച്ച ചർച്ചകൾക്ക് ഇപ്പോൾ പ്രസ്ക്തിയില്ലെന്നും ,ദേശീയ പൗരത്വ ഭേദഗതി നിയമം വിശദീകരിക്കുന്നതിൽ സർക്കാരിന് ചില പിഴവുകൾ സംഭവിച്ചെന്നുമാണ് അമിത്ഷായുടെ പുതിയ വിശദീകരണം.പൗരത്വ ഭേദഗതി ബില്ലിന് ന്യൂനതകൾ ഉണ്ടാവാം. എന്നാൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് പൗരത്വം നിഷേധിക്കുന്ന ഒരു സാഹചര്യവുമുണ്ടാകില്ല.
തടങ്കൽ പാളയങ്ങൾ
അസാമിൽ മാത്രം
അനധികൃതമായി രാജ്യത്ത് വരുന്നവരെ പാർപ്പിക്കാനുള്ള തടങ്കൽ പാളയങ്ങൾ. രാജ്യത്ത് ആസമിൽ മാത്രമാണുള്ളതെന്ന് അമിത് ഷാ പറഞ്ഞു.നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് തടങ്കൽ പാളയങ്ങൾ നിർമ്മിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. . രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്നാണ് പ്രധാനമന്ത്രി
നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.
കേരളം തീരുമാനം മാറ്റണം: അമിത് ഷാ - പേജ് 13