internet

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കാർഗിലിൽ നിരോധിച്ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു.145 ദിവസങ്ങൾക്ക്‌ ശേഷമാണിത്. ആഗസ്റ്റ് അഞ്ചിനാണ് ഇന്റർനെറ്റ്‌ റദ്ദാക്കിയത്. ജനങ്ങൾ സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മതനേതാക്കൾ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് നടപടി. ബ്രോഡ് ബാൻഡ്‌ സേവനം നേരത്തെ ലഭ്യമാണ്.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ജമ്മു കാശ്മീരിൽ മൊബൈൽ, ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സേവനങ്ങൾ സർക്കാർ റദ്ദാക്കിയിരുന്നു. ഉമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങി മുൻ മുഖ്യമന്ത്രിമാരെ തടവിലാക്കുകയും ചെയ്തിരുന്നു. ഇവർ ഇപ്പോഴും തടവിലാണ്.