amit-shah

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിൽ ആരുടേയും പൗരത്വം കവർന്നെടുക്കാൻ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ നിയമത്തിൽ ന്യൂനപക്ഷങ്ങളുടെ പൗരത്വം എടുത്തുകളയാൻ വ്യവസ്ഥയുണ്ടെങ്കിൽ അത് തെളിയിക്കാൻ ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ഷിംലയിൽ ബി.ജെ.പിയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'ബംഗ്ലാദേശ്, പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥ മാത്രമാണ് പൗരത്വഭേദഗതി നിയമത്തിലുള്ളത്. എന്നാൽ ഈ നിയമം ന്യൂനപക്ഷ ജനതയുടെ പൗരത്വം കവർന്നെടുക്കുമെന്ന് കോൺഗ്രസ് അഭ്യൂഹങ്ങൾ പരത്തുന്നു. ഈ നിയമത്തിൽ പൗരത്വം കവർന്നെടുക്കാനുള്ള വ്യവസ്ഥയുണ്ടെങ്കിൽ അത് തുറന്നുകാട്ടാൽ ഞാൻ രാഹുലിനെ വെല്ലുവിളിക്കുകയാണ്.'- അമിത് ഷാ പറഞ്ഞു.