congress-flag

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാൻ 'ഭരണഘടനയെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് രാജ്യവ്യാപകമായി പതാകജാഥകൾ നടത്തി.

കോൺഗ്രസിന്റെ135ാം സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എ.ഐ.സി.സി ആസ്ഥാനത്തെ പരിപാടികൾ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് പാർട്ടി രാജ്യത്തിനാണ് പ്രഥമപരിഗണന നൽകുന്നതെന്നും സ്വാതന്ത്രസമരകാലം മുതൽ അത് തെളിയിച്ചതാണെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.

പൗരത്വ നിയമവും എൻ.ആർ.സിയും നടപ്പാക്കിയാൽ ഇന്ത്യയുടെ ആത്മാവ് നശിക്കുമെന്ന് എ.കെ ആന്റണി ഡൽഹിയിൽ പറഞ്ഞു. രാജ്യത്താകമാനം വിവിധയിടങ്ങളിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അസാമിലും പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.