ന്യൂഡൽഹി: ട്രെയിനിൽ പ്രസവിച്ച യുവതിയെ ശുശ്രൂഷിച്ചത് ഇന്ത്യൻ സൈന്യത്തിലെ വനിതാ ഡോക്‌ടർമാർ. ഇന്ത്യൻ ആർമി 172 മിലിട്ടറി ഹോസ്‌പിറ്റലിലെ ഡോക്‌ടർമാരായ ക്യാപ്‌ടൻ ലളിതയും ക്യാപ്‌ടൻ അമന്ദീപുമാണ് ഹൗറ എക്‌സ്‌പ്രസിൽ താത്കാലിക ലേബർ റൂം ഒരുക്കി പ്രസവമെടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് സൈന്യം അറിയിച്ചു. ഇരുവരെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ട്രെയിൻ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവ വേദന തുടങ്ങിയത്. ട്രെയിനിൽ ഡോക്‌ടർമാർ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷണമാണ് അമന്ദീപ്, ലളിത എന്നിവരിലേക്കെത്തിയത്. കുഞ്ഞിനൊപ്പം നിൽക്കുന്ന ലളിതയുടെയും അമന്ദീപിന്റെയും ചിത്രങ്ങൾ ഇന്ത്യൻ ആർമിയുടെ ട്വിറ്റർ പേജിൽ പങ്കുവച്ചു.