atal-pension-yojana

പ്രായപരിധിയും ഉയർത്തിയേക്കും

ന്യൂഡൽഹി: അടൽ പെൻഷൻ യോജന പദ്ധതിയിലെ പെൻഷൻ തുക വർദ്ധിപ്പിക്കാനും പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്താനും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിട്ടിയുടെ (പി.എഫ്.ആർ.ഡി.എ) ശുപാർശ. നിലവിലെ

പ്രായപരിധി 40ൽ നിന്ന് 60 ആയി ഉയർത്തുക. പെൻഷൻ തുക 5000 രൂപ 10,000 ആയി ഉയർത്തുക എന്നിവയാണ് പ്രധാന ശുപാർശകൾ. ഈ നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.

ചെറിയ വരുമാനക്കാർക്ക് വിശ്രമജീവിത കാലത്ത് പെൻഷൻ ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എ.പി.വൈ). 2015ൽ നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. പതിനെട്ട് വയസിനും 40 വയസിനും ഇടയ്ക്കുള്ള ആളുകൾക്കാണ് നിലവിൽ പെൻഷൻ പദ്ധതിയിൽ ചേരാവുന്നത്. ഈ വർഷം അവസാനത്തോടെ രാജ്യത്ത് ഏതാണ്ട് 1.5 കോടി ആളുകൾ അടൽ പെൻഷൻ യോജനയിൽ വരിക്കാരായെന്നാണ് പി.എഫ്.ആർ.ഡി.എ. അവകാശപ്പെടുന്നത്.