-ban

ന്യൂഡൽഹി: സേനാംഗങ്ങൾ സ്​മാർട്ട്​ ഫോണും ഫേസ്​ബുക്കും​ ഉപയോഗിക്കുന്നതിന്​ നാവിക സേന വിലക്ക് ഏർപ്പെടുത്തി ​. പ്രതിരോധ മന്ത്രാലായം ഡിസംബർ 27ന്​ പുറത്തിറക്കിയ സർക്കുലറിലാണ് നാവിക മേഖലകളിലും യുദ്ധക്കപ്പലുകളിലും സ്​മാർട്ട്​ ഫോണുകൾ ഉപയോഗിക്കരുന്ന് സേനാംഗങ്ങളോട് ഉത്തരവിട്ടിരിക്കുന്നത്.

തന്ത്രപ്രധാന വിഷയങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി ചോരുന്നത്​ തടയാനാണ്​ നടപടി. നാവിക താവളങ്ങൾ, നിർമാണ ശാലകൾ തുടങ്ങിയ ഇടങ്ങളിൽ സ്​മാർട്ട്​ ഫോണോ മെസേജിംഗ്​ ആപ്പുകളായ വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, നെറ്റ്​വർക്കിംഗ്​, ​ബ്ലോഗിംഗ്​ ഇ -​കൊമേഴ്​സ്​ സൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. നാവിക സേനയിലെ സിവിലിയൽ സ്റ്റാഫിന് ഉൾപ്പെടെ ഈ നിയമം ബാധകമാണ്.

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഏഴ് നാവിക സേനാ ഉദ്യോഗസ്ഥരെയും ഒരു ഹവാല ഏജന്റിനേയും കഴിഞ്ഞ 20 ന് അറസ്റ്റ് ചെയ്തിരുന്നു.ഫേസ്ബുക്ക് വഴി നാവിക സേനാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പാകിസ്ഥാനി സ്ത്രീകൾ നാവിക സേനാ ഉദ്യോഗസ്ഥരെ ചാരവൃത്തിയിലേക്ക് നയിക്കുകയായിരുന്നു. 2018 പകുതി മുതൽ ഇന്ത്യൻ കപ്പലുകളുടേയും അന്തർവാഹിനികളുടേയും നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐയ്ക്ക് ഇവർ സ്മാര്‍ട്ട് ഫോൺ ഉപയോഗിച്ച്‌ കൈമാറിയതായി കണ്ടെത്തിയിരുന്നു. തുടർന്ന്​ ആന്ധ്രാപ്രദേശ്​ രഹസ്യാന്വേഷണ വിഭാഗം നാവിക രഹസ്യാന്വേഷണ ഏജൻസിയുമായും കേന്ദ്ര ഏജൻസിയുമായും സഹകരിച്ച്​ അന്വേഷണം നടത്തിയപ്പോൾ പാകിസ്​ഥാനുമായി ബന്ധപ്പെട്ട സാമൂഹിക മാദ്ധ്യമങ്ങൾ വഴി ചാരപ്രവർത്തനം നടത്തുന്ന സേനയിൽ റാക്കറ്റുകൾ സജീവമാണെന്ന്​ കണ്ടെത്തി. ഇതാണ്‌ പുതിയ ഉത്തരവിറക്കാൻ കാരണം.

സേനാംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും രാജ്യസുരക്ഷയ്‌ക്ക് ഇത് അനിവാര്യമാണ്

-നാവിക സേന