modi

ന്യൂഡൽഹി :പൗരത്വ ഭേദഗതി നിയമത്തിന്​ പിന്തുണ തേടി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചാരണത്തിന്​ തുടക്കമിട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഇന്ത്യ സപ്പോർട്ട്​ സി.എ.എ' എന്ന ഹാഷ്​ടാഗോടെ (# IndiaSupportsCAA) ട്വിറ്ററിലാണ്​ പ്രചാരണത്തിന്​ തുടക്കമിട്ടിരിക്കുന്നത്​.

'ഇന്ത്യ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു. കാരണം പീഡിപ്പിക്കപ്പെട്ട കുടിയേറ്റക്കാർക്ക്​ പൗരത്വം നൽകുന്ന നിയമമാണിത്​. എന്നാൽ ആരുടെയും പൗരത്വം എടുത്തുമാറ്റുന്നില്ല - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഈ സന്ദേശം ഹാഷ്​ടാഗോടെ പ്രചരിപ്പിക്കണമെന്നാണ്​ മോദി ആവശ്യപ്പെടുന്നത്. പൗരത്വനിയമത്തെക്കുറിച്ചുള്ള വിശദാംശങ്ങളും വീഡിയോകളും നരേന്ദ്രമോദി ആപ്പിലുണ്ടെന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്താമെന്നും മോദി കുറിച്ചു.