fire
FIRE

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗ് കോംപ്ളക്സിൽ ഇന്നലെ വൈകിട്ട് ഏഴരയോടെ നേരിയ തോതിൽ തീ പിടിത്തമുണ്ടായി. എസ്.പി.ജി റിസപ്ഷൻ ഏരിയയിലാണ് തീ പടർന്നത്. ഒമ്പത് ഫയർ എൻജിനുകൾ ഉടനെത്തി തീകെടുത്തി. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും തീ നിയന്ത്രണ വിധേയമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. 7, ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസുമുള്ളത്. അതീവ സുരക്ഷാ മേഖലയിൽ തീപിടിച്ചതോടെ പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അര മണിക്കൂറോളം അടച്ചിട്ടു.

'' തീപിടിത്തമുണ്ടായത് പ്രധാനമന്ത്രിയുടെ വസതിയുടെയോ ഓഫീസിന്റെയോ ഭാഗത്തല്ല. എസ്.പി.ജി റിസപ്ഷൻ ഏരിയയിലാണ് '' പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.