ന്യൂഡൽഹി: സ്വകാര്യ മേഖലയിൽ ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് സേവനം നടപ്പാക്കണമെന്ന ചട്ടത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇ.പി.എഫ് സേവനത്തിന് തൊഴിലാളികളുടെ എണ്ണം ഇന്ന് മുതൽ 20ൽ നിന്ന് പത്തായി കുറച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.