ന്യൂഡൽഹി: ദേശീയ ടെസ്‌റ്റിംഗ് ഏജൻസി(എൻ.ടി.എ) നടത്തിയ യു.ജി.സി നാഷണൽ എലിജിബിലിറ്റി ടെസ്‌റ്റ്(നെറ്റ് )പരീക്ഷയിൽ 60,147 പേർ യോഗ്യത നേടി. ntanet.nic.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പരും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഫലമറിയാം.

ഡിസംബർ രണ്ട് മുതൽ ആറ് വരെ രാജ്യത്ത് 700 കേന്ദ്രങ്ങളിലായി 7,93,813 പേർ പരീക്ഷയെഴുതിയിരുന്നു. പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ച ദേശീയ ടെസ്‌റ്റിംഗ് ഏജൻസി(എൻ.ടി.എ) ഡിസംബർ 15വരെ പരാതികൾ അറിയിക്കാൻ സമയം നൽകി. ഫലം വന്നതിനാൽ ഇനി റീവാല്യൂവേഷൻ അനുവദിക്കില്ല. സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്‌റ്റന്റ് പ്രൊഫസർ നിയമനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുമുള്ള യോഗ്യതയാണ് നെറ്റ്.