കൊച്ചി : പ്രൊഫസർ കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന മീറ്റ് ദ ലീഡേഴ്സ് പരിപാടിയിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിദ്യാർത്ഥികളുമായി സംവദിക്കും. ഡിസം.10 ന് രാവിലെ 10.30ന് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടക്കുന്ന പരിപാടിയിൽ വിവിധ കോളേജുകളിൽനിന്നായി 200 വിദ്യാർത്ഥികൾ പങ്കെടുക്കും. ഏറ്റവും മികച്ച ചോദ്യങ്ങൾക്ക് കാഷ് അവാർഡുണ്ട്. ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ മോഡറേറ്ററാകും. . സംസ്ഥാനത്ത് ഇതാദ്യമായാണ് സീതാറാം യെച്ചൂരി ഇത്തരം സംവാദ സദസ്സിൽ പങ്കെടുക്കുന്നതെന്ന് മാനേജിംഗ് കമ്മിറ്റിയംഗം പ്രൊഫ. കെ.വി.തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.