ആലുവ: അന്തർദേശീയ അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മൂന്നാമത് ഡോ.മൊഹിയുദ്ധീൻ ആലുവായ് സംസ്ഥാന ഇൻറർ കോളജിയറ്റ് അറബിക് പ്രസംഗ മൽസരം 11ന് ആലുവ അസ്ഹറുൽ ഉലൂം കോളേജിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. കുഞ്ഞ് മുഹമ്മദ് പുലവത്ത് അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം പതിനായിരം, ഏഴായിരം, അയ്യായിരം രൂപയുടെ ക്യാഷ് അവാർഡുകളുണ്ട്. ഒന്നാം സ്ഥാനം നേടുന്ന കോളജിന് എവർ റോളിംഗ് ട്രോഫി നൽകും. പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ ബുധനാഴ്ച രാവിലെ എട്ടുമണിക്ക് അസ്ഹർ കാമ്പസിൽ എത്തിച്ചേരണം.