മൂവാറ്റുപുഴ: ബിർള ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസ് ഏർപ്പെടുത്തിയ ഗ്ലോബൽ ഇന്നൊവേറ്റീവ് സ്കൂൾ അവാർഡിന് മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ അർഹരായി. ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ ബിറ്റ്സ് പിലാനി ഡയറക്ടർ ഡോ.ആർ.എൻ. സാഹയിൽ നിന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു എം മുണ്ടയ്ക്കൽ അവാർഡ് ഏറ്റുവാങ്ങി. പാഠ്യ- പഠ്യേതര പ്രവർത്തനങ്ങളിലെ മികവ്, ആധുനിക സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം, ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്കൂൾ നൽകുന്ന സംഭാവന എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിച്ചത്.