കൊച്ചി : കെ.ജി. ജോർജ് സംവിധാനം ചെയ്ത യവനികയുടെ മുപ്പത്തിയേഴാം വാർഷികത്തിൽ ചലച്ചിത്ര വിദ്യാർത്ഥികൾ സിനിമ പുനർവിചാരണ ചെയ്യുന്നു. പാലാരിവട്ടം കളവത്ത് റോഡിലെ വെസ്റ്റ്ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ടെക്നോളജിയിൽ 5ന് വൈകിട്ട് 4ന് നടക്കുന്ന വിചാരണ സംവിധായകൻ ശ്യാംധർ ഏകോപിപ്പിക്കും. തിരക്കഥാകൃത്ത് ജോൺപോൾ അദ്ധ്യക്ഷത വഹിക്കും. താരാ ജോർജ് മോഡറേറ്ററാകും. നിരീക്ഷണങ്ങളോട് കെ.ജി. ജോർജ് തൽസമയം പ്രതിവചിക്കും.