പെരുമ്പാവൂർ മുടക്കുഴ ഗവ. യു.പി സ്‌കൂളിന് അനുവദിച്ച ബസ് സ്‌കൂളിന് സമർപ്പിച്ചു.ഉദ്ഘാടനം അഡ്വ. എൽദോ കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.77 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയതാണ് ബസ്. മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന ഇൻസ്‌പെയർ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസ് നൽകിയത്.മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുടക്കുഴ വൈസ് പ്രസിഡന്റ് എ.റ്റി അജിത്കുമാർ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽസി പൗലോസ്, ജനപ്രതിനിധികളായ ജോബി മാത്യു,ഷോജ റോയി, പി.കെ ശിവദാസ്, ഷൈമി വർഗീസ്, എസ്.നാരായണൻ, മിനി ഷാജി, സിനു ശശി, പി.കെ രാജു, ബിബിൻ പുനത്തിൽ,അനക്‌സ് ജോൺ, നോയൽ ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.