കോലഞ്ചേരി: ഭക്ഷ്യ സുരക്ഷ ലൈസൻസില്ലാത്ത കാറ്ററിംഗ് സ്ഥാപനത്തിൽ വിവാഹ സദ്യ ഏല്പിക്കരുത്, സദ്യ മുടങ്ങും, പണിയും കിട്ടും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങളെ കണ്ടെത്താൻ വിവാഹ ഓഡിറ്റോറിയങ്ങളിലും പരിശോധന ശക്തമാക്കി. ലൈസൻസില്ലാതെ പിടി കൂടിയാൽ ഉടമകൾക്ക് ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ അറിയിച്ചു. വിവാഹത്തിനും മറ്റ് വിശേഷങ്ങൾക്കും കാറ്ററിംഗ് എൽപിക്കുമ്പോൾ കാറ്ററിംഗ് ടീമിന് എഫ്.എസ്.എസ്.എ ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണം.
ലൈസൻസ് നമ്പർ 1 എന്നക്കത്തിലും, രജിസ്‌ട്രേഷൻ നമ്പർ 2 എന്നക്കത്തിലുമാണ് തുടങ്ങുന്നത്.വിവാഹഹാളുകളും, ഇവന്റ് മാനേജ്‌മെന്റ്ടീമും ലൈസൻസ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
കാറ്ററിംഗ് യൂണിറ്റിനെ ഏൽപ്പിക്കുമ്പോൾ നിർബന്ധമായും ജി.എസ്.ടി ബിൽ വാങ്ങണം.
കാറ്ററിംഗ് യൂണിറ്റിന് ഭക്ഷണം പാചകം ചെയ്യാൻ സ്വന്തമായി സ്ഥാപനം , ജോലിക്കാർ , പാകം ചെയ്യാനുളള പാത്രങ്ങൾ, സാമഗ്രികൾ എന്നിവ വേണം
കാറ്ററിംഗ് യൂണിറ്റിലെ വെളളം പരിശോധിച്ച് സർട്ടിഫിക്കറ്റ് സൂക്ഷിക്കണംആവശ്യമായ സമയത്ത് ഹാജരാക്കണം.
കാറ്ററിംഗ് യൂണിറ്റിലെ ജോലിക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും സ്ഥാപനത്തിൽ സൂക്ഷിക്കണം