vijayikal
മുടക്കുഴ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഗ്രാമോത്സവം സീസൺ ടു വിജയികൾ

പെരുമ്പാവൂർ: മുടക്കുഴ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഗ്രാമോത്സവം സീസൺ 2 സമാപിച്ചു. 23 ദിവസം നീണ്ടുനിന്ന ഗ്രാമോത്സവത്തിൽ 50 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. തൃക്കേപാറ ആരാധന ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ചമ്പ്യന്മാരായി. പ്രളയിക്കാട് പ്രതിഭ ആർട്‌സ് ആൻഡ് സ്‌പോർട്ട്‌സ് ക്ലബ് രണ്ടാമതെത്തി.അകനാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമാപന സമ്മേളനം അഡ്വ: എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി. അജിത്കുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബി മാത്യു,പഞ്ചായത്ത് അംഗങ്ങളായ ഷോജ റോയി,പി.കെ. ശിവദാസ്,എൽസി പൗലോസ്,ഷൈമി വറുഗീസ്,പി.കെ. രാജു,എസ്. നാരായണൻ, ബിപിൻ പുനത്തിൽ, മിനി ഷാജി,ലിസ്സി മത്തായി, പി.പി.അവറാച്ചൻ, സോഫി രാജൻ, എന്നിവർ പ്രസംഗിച്ചു.