പിറവം : വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെച്ച കാക്കൂർ ഗ്രാമീണ വായനശാല മൂവാറ്റുപുഴ താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടു എഴുപത്തിയഞ്ച് വർഷം പഴക്കമുള്ളതും താലൂക്കിലെ ആദ്യകാല ലൈബ്രറികളിൽപ്പെട്ടതുമാണ് കാക്കൂർ ഗ്രാമീണ വായന ശാല.
വനിതാവേദി, ബാലവേദി , വയോജനവേദി, സാഹിത്യവേദി , കാർഷിക വേദി മുതലായവയുടെ പ്രവർത്തനങ്ങളും വനിതാ പുസ്തക വിതരണം മുത്തശ്ശിക്കൊരു കൈനീട്ടം ഗ്രാമീണ സാന്ത്വനം ഗ്രാമജ്യോതി വിദ്യാഭ്യാസ പുരസ്കാരം മുതലായ വ്യത്യസ്ത പ്രവർത്തനങ്ങളും കാഴ്ചവെച്ചാണ് താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറി ആയി ഈ വായനശാല തെരഞ്ഞെടുക്കപ്പെട്ടത് . കാക്കൂർ മേഖലയിലെ എല്ലാവിഭാഗം ജനങ്ങളേയും പുസ്തക വായനക്ക് പ്രേരിപ്പിക്കാൻ വായനശാലപ്രവർത്തകർക്കു കഴിയുന്നവെന്നതാണ് ഇവിടത്തെ വായനശാലയെ വ്യത്യസ്തമാക്കുന്നത്.
വായനശാല പ്രസിഡന്റ് അനീഷ് കുമാർ ,സെക്രട്ടറി വർഗീസ് മാണി , പ്രവർത്തകരായ ഹരീഷ് ആർ നമ്പൂതിരിപ്പാട്, വി കെ ശശിധരൻ , സുനിൽ കള്ളാട്ടുകുഴി ,ബീന ജോസ് ജെൻസി ജോസ് ,എന്നിവർ ചേർന്ന് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻറ് പി ആർ രഘുവിൽ നിന്നും ഒന്നാ സ്ഥാനത്തിനുള്ള ട്രോഫിയും പ്രശംസാപത്രവും ഏറ്റുവാങ്ങി . സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോഷി സ്കറിയ താലൂക്ക് പ്രസിഡന്റ് ജോസ് കരിമ്പന സെക്രട്ടറി സി ടി ഉലഹന്നാൻ മുതലായവർ ചടങ്ങിൽ സംബന്ധിച്ചു.