വൈപ്പിൻ: പെരുമ്പിള്ളിഅസീസി സ്‌കൂൾ വാർഷികം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാനികേതൻ സ്ഥാപനങ്ങളുടെ ഡയറക്ടറായ ഫാ. ജേക്കബ് ബൈജുബെൻ അദ്ധ്യക്ഷനായ ചടങ്ങിൽ സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ. ഷൈൻ പോളി കളത്തിൽ, സ്‌കൂൾ പ്രിൻസിപ്പ

ൽ അൽഫോൺസ സെബാസ്റ്റ്യൻ, പി.ടി.എ. പ്രസിഡന്റ് അഡ്വ. സുഭാഷ് നായരമ്പലം തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂളിന്റെ വെബ് വീഡിയോ പ്രകാശനം ചലച്ചിത്രതാരം അനിഖ സുരേന്ദ്രൻ നിർവ്വഹിച്ചു. 'പ്രവാഹ്' എന്ന നാമത്തിൽ എഴുന്നോറോളം കുട്ടികളെ അണിനിരത്തിക്കൊണ്ടുള്ള വർണ്ണശബളമായ കലാവിരുന്നോടെ പരിപാടികൾ അവസാനിച്ചു.