കൊച്ചി: തൊഴിലും നൈപുണ്യവും വകുപ്പിന്റെ 'സ്റ്റേറ്റ് ജോബ് പോർട്ടൽ' www.statejobportal.kerala.gov.in തൊഴിലന്വേഷകർക്കും തൊഴിൽദായകർക്കും സഹായമാകുന്നു.

ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാം. തൊഴിൽ ദാതാവിന് തൊഴിലവസരങ്ങളും ചേർക്കാം.

കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിലൂടെയാണ് പോർട്ടൽ പ്രവർത്തന സജ്ജമാക്കിയത്.

# ഡിസംബർ 7 ന് അങ്കമാലിയിൽ തൊഴിൽ മേള

സംസ്ഥാന സക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ നൈപുണ്യ വികസന മിഷനായ കെയ്‌സും അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയും സഹകരിച്ച് ശനിയാഴ്ച അങ്കമാലിയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നുണ്ട്. ആയിരത്തിലേറെ തൊഴിലവസരങ്ങൾ മേളയിൽ ഉണ്ടാകും.

ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലാണ് മേള. കേരളാ സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി രജിസ്‌റ്റർ ചെയ്യണം. statejobportalkerala@gmail.com ഫോൺ 7306402567.