mosc
എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ശില്പശാല ഡെപ്യൂട്ടി ഡി.എം.ഒ ഡോ കെ. സവിത ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ദേശീയ ആരോഗ്യമിഷൻ ജില്ലാ ഘടകവും, എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ആരോഗ്യ എറണാകുളത്തിനായി ഒന്നിക്കാം' വിഷയത്തിൽ ഏകദിന ശില്പശാല നടന്നു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ കെ. സവിത ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി ജോയ് പി.ജേക്കബ് അദ്ധ്യക്ഷനായി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി പി.കെ അക്കാമ്മ, എൻ.എച്ച്.ആർ.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.മാത്യൂസ് നമ്പേലി, ഡോ. സോണി എം.ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാരായ നിഖിലേഷ് മേനോൻ, അതുൽ ജോസഫ് മാനുവൽ, ശ്രുതി കിരൺ, ആർ.ശാന്തകുമാരി, എസ്. ശ്രീദേവി, ബിബിത, മിഥുൻ രാജീവ്,സുനിത ഡാനിയേൽ,പി.എൻ.എൻ പിഷാരടി, എന്നിവർ ക്ളാസ്സുകൾക്ക് നേതൃത്വം നല്കി.