kmea
കെ.എം.ഇ.എ എൻജി​നീയറിംഗ് കോളേജിൽ അണ്ടർ 17 ഇന്റർ സ്‌കൂൾ ടൂർണമെന്റിൽ വിജയിച്ച പെരുമ്പാവൂർ ആശ്രമം എച്ച്.എസ്.എസ് ടീമംഗങ്ങൾ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സേവ്യർ പയസിനോടൊപ്പം.

ആലുവ: എടത്തല കെ.എം.ഇ.എ എൻജി​നീയറിംഗ് കോളേജിൽ അണ്ടർ 17 ഇന്റർ സ്‌കൂൾ ടൂർണമെന്റിൽ പെരുമ്പാവൂർ ആശ്രമം എച്ച്.എസ്.എസ് ജേതാക്കളായി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വാഴക്കുളം ഗവ. എച്ച്.എസ്.എസിനെയാണ് പരാജയപെടുത്തിയത്.

മികച്ച മുന്നേറ്റ താരമായി ആശ്രമം എച്ച്.എസ്.സിലെ ജോഷ്വ എം ജോഷി, മികച്ച പ്രതിരോധ താരമായി ആശ്രമം എച്ച്.എസ്.സിലെ അർജുൻ സിവി, മികച്ച ഗോൾ കീപ്പറായി വാഴക്കുളം ഗവ. എച്ച്.എസ്.എസിലെ വിഷ്ണു ആർ പയ്യ് എന്നിവരെ തിരഞ്ഞെടുത്തു. അയ്യപ്പൻകാവ് എസ്.എൻ എച്ച്.എസ്.എസ്, പൂതൃക്ക ഗവ: എച്ച്.എസ്.എസ് എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സേവ്യർ പയസ് സമ്മാന വിതരണം നടത്തി. കെ.എം.ഇ.എ മാനേജ്‌മെന്റ് സെക്രട്ടറി കെ.എ. ജലീൽ, കെ.എം.ഇ.എ സെക്രട്ടറിമാരായ അബ്ദുൽ മജീദ് പറക്കാടൻ, എൻ.കെ. നാസർ, കോളേജ് ഡയറക്ടർ ഡോ: അമർ ടി.എം. നിഷാദ്, വൈസ് പ്രിൻസിപ്പൽ ഡോ: രേഖ ലക്ഷ്മണൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ടോം ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.