imaaids
ഐ.എം.എ കൊച്ചി തുറമുഖത്ത് സംഘടിപ്പിച്ച ലോക എയ്ഡ്‌സ് ദിനാചരണ സന്ദേശ റാലി സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രാഹം വർഗീസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എയ്ഡ്സ് ദിനാചരണം സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രാഹം വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ കൊച്ചിൻ വെസ്റ്റ് ശാഖ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ട്രാൻസ് വേൾഡ് ഐ.എൻ.സി., സി.പി.എസ്.എ / ഐ.ടി.എഫ് എന്നിവയുടെ സഹകരണത്തോടെയായി​രുന്നു പരിപാടി.

പോർട്ട് ട്രസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ്‌കുമാർ, ട്രാൻസ്‌വേൾഡ് എ.ജി.എം എം. കൃഷ്ണകുമാർ, സി.പി.എസ്.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, ഐ.എം.എ കൊച്ചി വെസ്റ്റ് പ്രസിഡന്റ് ഡോ. സന്തോഷ് പ്രഭു, സ്‌കൂൾ ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ആനി സിബി എന്നിവർ പ്രസംഗിച്ചു.