കൊച്ചി: കോൺഗ്രസ് (ഐ) ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രവർത്തക കൺവെൻഷൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ., മുൻ മന്ത്രി കെ. ബാബു എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് റെജി കീക്കരിക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഇക്ബാൽ വലിയവീട്ടിൽ, സേവ്യർ തായങ്കരി, ജോസഫ് ആന്റണി, ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്റർമാരായ എൻ.എം. അമീർ, സണ്ണി കുരുവിള, ലാൽബെർട്ട് ചെട്ടിയാംകുടി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ചെയർമാനായി ലാൽബെർട്ട് ചെട്ടിയാംകുടി ചുമതലയേറ്റു.