sndp
കാഞ്ഞാങ്ങാട്ട് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ കേരളനടനത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ അനന്ദു സാജു

മൂവാറ്റുപുഴ: കാഞ്ഞാങ്ങാട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു സംഘ ഗാനത്തിലും, ആൺകുട്ടികളുടെ കേരള നടനത്തിലും എ ഗ്രേഡ് നേടി മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹെെസ്ക്കൂൾ വിജയ തിലകം അണിഞ്ഞു. അഞ്ചു വർഷമായി തുടർച്ചയായി സംസ്ഥാനസ്ക്കൂൾ കലോത്സവത്തിൽ പങ്കെടുത്തുവരികയാണ് മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹെെസ്ക്കൂളിലെ കുട്ടികൾ. ഇക്കൊല്ലം സബ് ജില്ലയിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് അപ്പീലിലൂടെയാണ് ജില്ലാ സ്ക്കൂൾകലോത്സവത്തിൽ പങ്കെടുത്ത് ഒന്നാ സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയത്. സംഗീത അദ്ധ്യാപകനായ ബി. ആഷീഷാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ജൂണിൽ ആരംഭിച്ച പരിശീലനം മത്സരത്തിനായി സ്റ്റേജിലെത്തുന്നതുവരെ നടന്നുവെന്നതാണ് ഞങ്ങളെ സംസ്ഥന തലത്തിൽ എഗ്രേഡ് നേടുവൻ സഹായിച്ചതെന്ന് കുട്ടികൾ പറഞ്ഞു.

വിശ്രമമില്ലാത്ത പരിശീലനത്തിലൂടെയാണ് സംസ്ഥാനതലത്തിൽ കേരള നടന മത്സരത്തിൽ അനന്ദു സാജു എ ഗ്രേഡ് കരസ്ഥമാക്കിയത്. രക്ഷകർത്താക്കളുടെ ശിക്ഷണത്തിലാണ് അനന്ദു സാജു കേരള നടനം അഭ്യസിക്കുന്നത്. കഴിഞ്ഞ വർഷവും അനന്ദു സാജുവിന് എ ഗ്രേഡ് ലഭിച്ചിരുന്നു. എസ്.എൻ.ഡി.പി ഹെെസ്ക്കൂൾ വെെസ് പ്രിൻസിപ്പൽ വി.എസ്. ധന്യയുടെ നേതൃത്വത്തിൽ സ്ക്കൂളിലെ മുഴുവൻ അദ്ധ്യാപകരും സ്ക്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ കലാഭിരുചിയെ വളർത്തിയെടുക്കുവാൻ ആവശ്യമായ എല്ലാ പ്രോത്സാനവും നൽകിവരുന്നു. അദ്ധ്യാപകരായ പി.എ.കബീർ, ആഷിഷ് ബി, ജയമോൾ കെ, എൻ.ആർ. ദേവി എന്നിവർ മത്സാരാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. വിജയികളായി സ്ക്കൂളിൽ എത്തിയ കുട്ടികളെ സ്ക്കൂൾ മേനേജർ വി.കെ.നാരായണൻ,എസ് എൻ ഡി പി യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ, യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.