കൊച്ചി : ചെമ്മീൻ സിനിമയുടെ പിറവിക്ക് കാരണക്കാരൻ നിർമ്മാതാവ് കൺമണി ബാബുസേഠ് ആണെങ്കിലും ചലച്ചിത്രലോകം അദ്ദേഹത്തെ ഓർക്കാത്തത് മഹാ അപരാധമാണെന്ന് തിരക്കഥാകൃത്ത് ജോൺപോൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടെ ഓർമ്മിക്കപ്പെടുമ്പോൾ സേഠിന് അർഹിച്ച പരിഗണനകൊടുക്കാൻ ആരും മെനക്കെട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂസഫലി ഫൗണ്ടേഷൻ സംഘടിപ്പിച്ച കൺമണി ബാബു സേഠ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ പ്രേമ ജി പിഷാരടി അദ്ധ്യക്ഷത വഹിച്ചു. ബക്കർ മേത്തല അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ബാബു സേഠ്, സലിം പുന്നിലത്ത്, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.