പറവൂർ : സ്വരസുധയുടെ പതിനെട്ടാമത് അഖില കേരള സംഗീതോത്സവം ജനുവരി 11,12 തീയതികളിൽ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം സരസ്വതി മണ്ഡപത്തിൽ നടക്കും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 20 മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വായ്പ്പാട്ട്, ഉപകരണ സംഗീതം എന്നിവയിൽ ചെറുകച്ചേരികൾ നടത്താനുള്ള സൗകര്യവും ഉണ്ടാകും. ഫോൺ 0484 2444666, 9846054995.