punerjani-veedu
പുനർജനി പദ്ധതിയിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ കളത്തുങ്കൽ ശാരദയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വിടിന് വി.ഡി. സതീശൻ എം.എൽ.എ കല്ലിടുന്നു.

പറവൂർ : പുനർജനി പദ്ധതിയിൽ രണ്ടു വീടുകൾക്ക് വി.ഡി. സതീശൻ എം.എൽ.എ തറക്കല്ലിട്ടു. ചിറ്റാറ്റുകര പഞ്ചായത്തിലെ കളത്തുങ്കൽ ശാരദയുടെ കുടുംബത്തിനും ചേന്ദംമംഗലം പഞ്ചായത്തിലെ കിഴക്കുംപുറം മഴുവഞ്ചേരി സണ്ണിയുടെ കുടുംബത്തിനുമാണ് മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാജ്, ബ്ളോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ, മൂത്തൂറ്റ് കമ്പനി സെക്രട്ടറി ജിനു മാത്താൻ, റീജിയണൽ മാനേജർ വിനോദ്, അസി. മാനേജർ വിപിൻ ഫ്രാൻസിസ്, ലിൻസ് ആന്റണി, കെ.കെ. അബ്ദുള്ള, ഹരിദാസ്, സുദർശനൻ, ടി.ഡി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.