മൂവാറ്റുപുഴ: തട്ടുപറമ്പ് അക്ഷര പബ്ലിക് ലെെബ്രറിയുടേയും, മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ ലെെബ്രറിഹാളിൽ നടത്തിയ നേത്ര പരിശോധനയും, തിമിര രോഗ ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും ജില്ലാ പഞ്ചായത്ത് മെമ്പർ എൻ അരുൺ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് മുഖ്യ അതിഥിയായിരുന്നു. ലെെബ്രറി പ്രസിഡന്റ് അഷറഫ് പി.ബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എച്ച്. ഷഫീഖ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റെ സെക്രട്ടറി സി.കെ. ഉണ്ണി, പഞ്ചായത്ത് മെമ്പർ സി.കെ.സിദ്ധിഖ്, ആസാദ് ലെെബ്രറിബ്രറി പ്രസിഡന്റ് ഫെെസൽ മുണ്ടങ്ങാമറ്റം , ടി.ടി. വിജു എന്നിവർ സംസാരിച്ചു. അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി പി.ആർ.ഒ ശ്രീജിത് ടി പദ്ധതി വിശദീകരണം നടത്തി.