kottuvallikadu-school-
കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പോക്സോ നിയമ ബോധവത്കരണ ക്ളാസ് ഐ.ജി എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ഉപയോഗിക്കുന്ന പോക്സോ നിയമത്തെപ്പറ്റി കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബോധവത്കരണ ക്ലാസ് ഐ.ജി എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി.‌ടി.എ പ്രസിഡന്റ് എം.എ. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.വൈ സഭ സെക്രട്ടറി പി.ബി. സാംബശിവൻ,സ്കൂൾ മാനേജർ ഉണ്ണികൃഷ്ണൻ പകിടി, എം.ആർ. ശ്രീജ, എം.എസ്. ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോആക്ടിിൽ എ ഗ്രേഡോടെ ഒന്നാ സ്ഥാനം ലഭിച്ച ആഭ ഉണ്ണിസത്താറിനെ ചടങ്ങിൽ ആദരിച്ചു.