മൂവാറ്റുപുഴ: ഡിസംബർ 27, 28, 29 തിയതികളിൽ കൊല്ലത്ത് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60-ാം വാർഷിക സമ്മേളനത്തിന്റെ പ്രചരണാർത്ഥം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സെക്രട്ടറി ഡോ.ബഹാഉദ്ധീൻ മുഹമ്മദ് നദ് വി നായകനായും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ് പൂക്കോട്ടൂർ ഉപനായകനായും പര്യടനം നടത്തുന്ന ദക്ഷിണ മേഖല സന്ദേശ ജാഥക്ക് ഇന്ന് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ സ്വികരണം നൽകും.വൈകിട്ട് 3 ന് പേഴക്കാപ്പിള്ളി മേപ്പാട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വികരണ സമ്മേളനം ഏൽദോ എബ്രാഹം എം.എൽ.എ ഉദ്ഘാടനം ചെയ്യും.