ചെല്ലാനം: പുത്തൻതോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതു പ്രവർത്തകരും അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരം ശുചീകരിച്ചു.
കുറ്റിച്ചെടികളും നീക്കം ചെയുകയും, ശുദ്ധ ജല ടാങ്കുകൾ വൃത്തിയാക്കുകയും, അപകടകരമായി നിന്നിരുന്ന സ്കൂൾ മതിൽ പൊളിച്ചു നീക്കുകയും ചെയ്തു. വാർഡ് മെബർ പ്രവീൺ ദാമോദര പ്രഭു, പി.ടി.എ പ്രസിഡന്റ് ഹരിഹരൻ, പ്രിൻസിപ്പൽ ആലിസ് ജെയിംസ്, ഹെഡ്മിസ്ട്രസ് മാർഗ്രറ്റ് ജോളി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.