കൊച്ചി: സ്ഫോടനത്തിലൂടെ ഇരുന്നൂറോളം കെട്ടിടങ്ങൾ പൊളിച്ചതിന് ഗിന്നസ് റെക്കാഡ് നേടിയ നിയന്ത്രിത സ്ഫോടന വിദഗ്‌ദ്ധൻ എസ്.ബി. സർവാത്തെ നാളെ (ചൊവ്വ) വൈകിട്ട് അഞ്ചിന് പുല്ലേപ്പടി ഐ.ഇ.ഐ ഭവനിൽ പ്രഭാഷണം നടത്തും. ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഇന്ത്യയാണ് പരിപാടിയുടെ സംഘാടകർ. സുംപ്രീംകോടതി ഉത്തരവിനെ തുടർന്ന് മരടിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കുന്നതിന് സംസ്‌ഥാന സർക്കാരിനെ സഹായിക്കുന്നതിന് ഇദ്ദേഹത്തെ നിയോഗിച്ചിട്ടുണ്ട്. മൈനിംഗ് എൻജിനിയറിംഗ് വിദഗ്‌ദ്ധനായ സർവാത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഇൻഡോർ കേന്ദ്രം ചെയർമാനാണ്. കൊച്ചി ഡയറക്‌ടർ ടി.പി.രവീന്ദ്രൻ, സെക്രട്ടറി എം.പി.എൽദോസ്, ഡോ. എം.എം.പ്രഭാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഫോൺ: 9061000115, 0484- 2403838