കൊച്ചി സംസ്ഥാനത്ത് ബ്ളൂ ഇക്കോണമി നടപ്പാക്കുന്നതിലുൾപ്പടെ വികസന പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ കൊച്ചിൻ പോർട്ട് ട്രസ്റ്റും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) തമ്മിൽ ധാരാണപത്രം ഒപ്പുവച്ചു. കുഫോസ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബ്ളൂ ഇക്കോണമി സമ്മേളനത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
കുഫോസ് രജിസ്ട്രാർ ഡോ.ബി.മ നോജ് കുമാറും കൊച്ചിൻ പോർട്ട് ട്രസ്റ്റ് സെക്രട്ടറി സി. പ്രേമകുമാരിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ, പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ.എം. ബീന എന്നിവർ പങ്കെടുത്തു.
കുഫോസ് ഡയറക്ടർ ഒഫ് റിസർച്ച് ഡോ.ടി.വി. ശങ്കർ, പോർട്ട് ട്രസ്റ്റ് ചീഫ് എൻജിനീയർ ജി. വൈദ്യനാഥൻ, ഡെപ്യൂട്ടി കൺസർവേറ്റർ ജോസഫ് ആലപ്പാട്ട്, സുപ്രണ്ടിംഗ് എൻജ്രനീയർ ലുലു ജോസഫ് എന്നിവരും പങ്കെടുത്തു.

സ്ത്രീ ശാക്തീരണ രംഗത്തു സഹകരിക്കാൻ ഏഷ്യൻ ഫിഷറീസ് സൊസൈറ്റിയുടെ ജെൻഡർ ഇൻ ഫിഷറീസ് അൻഡ് അക്വാകൾച്ചർ (ജെ.എഫ്.എ) വിഭാഗവും ധാരണാപത്രം ഒപ്പുവച്ചു. ജെ.എഫ്.എ ചെയർപേഴ്‌സൺ ഡോ. മെറിൽ ജെ. വില്ല്യംസും കുഫോസ് രജിസ് ട്രാർ ഡോ.ബി. മനോജ് കുമാറുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.