1
വാഹന പരിശോധനയിൽ നിന്ന്

തൃക്കാക്കര: മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ രണ്ട് സ്ക്വാഡുകളായി നടത്തിയ പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാത്ത വാഹനം ഓടിച്ചതിന് 36 പേർക്കെതിരെ നടപടി സ്വീകരിച്ചു. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് മൂന്ന് പേർക്കെതിരെയും, കോൺട്രാക്ട് കാരേജ് വാഹനങ്ങളിൽ വെട്ടിത്തിളങ്ങുന്ന ലൈറ്റുകളും,എയർ ഹോണും ഉപയോഗിച്ചതിന് അ‌ഞ്ച് വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചതായി ആർ.ടി.ഒ കെ മനോജ്‌കുമാർ പറഞ്ഞു. എറണാകുളം,ആലുവ എന്നിവിടങ്ങളിലാണ് പരിശോധനനടത്തിയത്.ആകെ 45 വാഹനങ്ങൾ പരിശോധിച്ചതിൽ പിഴയിനത്തിൽ 23,500 രൂപ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.