ചോറ്റാനിക്കര:ഡിസംബർ 26 - ന് വലയ സൂര്യ ഗ്രഹണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി'ആല ' മുളന്തുരുത്തിയുടേയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽമുളന്തുരുത്തി കരവട്ടകുരിശില 'ആല'യിൽ ഡിസംബർനാല് ബുധനാഴ്ച നാലരയ്ക്ക് വലിയസൂര്യഗ്രഹണത്തെക്കുറിച്ച് പ്രഭാഷണവും സൗരക്കണ്ണട നിർമ്മാണവും നടത്തും .പ്രഭാഷണം പ്രൊഫസർഎസ്.ശോഭൻ നടത്തും.
മുളന്തുരുത്തി മേഖലയിലെ ആമ്പല്ലർ , എടക്കാട്ടുവയൽ , മണീട് , ചോറ്റാനിക്കര , മുളന്തുരുത്തി , ഉദയംപേരൂർ എന്നീപഞ്ചായത്തുകളിലെ സ്കൂളുകൾ , കോളേജുകൾ , ലൈബ്രറികൾ , കുടുംബശ്രീകൾ എന്നിവിടങ്ങളിൽ വലയ സൂര്യഗ്രഹണ ക്ലാസ്സും വീഡിയോ പ്രദർശനവും സൗരക്കണ്ണട നിർമ്മാണവും നടത്തും..