ഞാറയ്‌ക്കൽ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം നാളെ ഉച്ചകഴിഞ്ഞ് ഞാറയ്ക്കൽ, പെരുമ്പിള്ളി മേഖലകളിൽ കിടപ്പിലായ അർബുദരോഗികൾക്ക് വീടുകളിലെത്തി ചികിത്സ നൽകും. ഡോ.സി.എൻ. മോഹനൻനായർ നേതൃത്വം നൽകും. ആത്മമിത്രം പ്രവർത്തകരുടെ സഹകരണത്തോടെയാണ് പരിശോധന . വിവരങ്ങൾക്ക്: 9447474616.