spice
ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തണിൽ നിന്ന്

കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തൺ 2019 പുരുഷവിഭാഗത്തിൽ ജോൺ പോൾ സി. ചാമ്പ്യനായി. മുൻ ചാമ്പ്യൻ മഹേഷ് പി.എസ് ഉൾപ്പെടെ താരങ്ങളെ പിന്തള്ളിയാണ് ജോൺ പോൾ ഫുൾ മാരത്തൺ ചാമ്പ്യനായത്. വനിതാ വിഭാഗത്തിൽ ഷിനോമോൾ ചാമ്പ്യനായി.

മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിൽ ഏഴായിരത്തോളം താരങ്ങൾ മാരത്തണിൽ അണിനിരന്നു. സച്ചിൻ ടെൻഡുൽക്കർ വില്ലിംഗ്ഡൺ ഐലൻഡിൽ മാരത്തൺ ഫ്‌ളാഗ് ഒഫ് ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും സച്ചിൻ നിർവഹിച്ചു. നടൻ ടൊവിനോ തോമസും പങ്കെടുത്തു.

ഫുൾ മാരത്തണിലെ 42.2 കി.മീ ദൂരം 03:07:05 മണിക്കൂറിലാണ് ജോൺ പോൾ പൂർത്തിയാക്കിയത്. എ.അയ്യൂബ് രണ്ടും ബെൻസൺ സിബി മൂന്നും സ്ഥാനങ്ങൾ നേടി.

വനിതാ വിഭാഗത്തിൽ 05:10:11 മണിക്കൂറിൽ ഷിനോമോൾ സ്വർണം നേടി. ഷാർലോ മാർല ഷിനോ രണ്ടും ആര്യവ് പിള്ള മൂന്നും സ്ഥാനങ്ങൾ നേടി.

ഹാഫ് മാരത്തണിൽ എം.പി നബീൽ സാഹി ഒന്നും അവിനേഷ് കുമാർ രണ്ടും എം.പി.അശ്വിൻ മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ, മെറീന മാത്യു ഒന്നും മാർട്ട സെക്കോണി രണ്ടും ജോസ്‌മി ജോസഫ് മൂന്നും സ്ഥാനങ്ങൾ നേടി.