കൊച്ചി: കേരള ഫയർ വർക്ക്‌സ് ഡീലേഴ്‌സ് അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം വി.കെ.സി മമ്മദ്‌കോയ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി രാജീവ് അദ്ധ്യക്ഷനായി. പടക്ക വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇൻഷ്വറൻസ് പദ്ധതി കേരള കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസീവ് ഉപമേധാവി ഡോ. പി.കെ. റാണ ഉദ്ഘാടനം ചെയ്തു. പടക്ക വ്യാപാരി സ്വാന്തന പദ്ധതി വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ ജലീലും വ്യക്തിഗത ഇൻഷ്വറൻസ് പദ്ധതി സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ഫയർ വർക്ക്‌സ് ട്രേഡേഴ്‌സ് വൈസ് ചെയർമാൻ രാജാചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി. തമിഴ്‌നാട് ഫയർ വർക്‌സ് ആൻഡ് എമോസസ് മനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഗണേശൻ, തമിഴ്‌നാട് കളർ മാച്ചസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അറുമുഖസ്വാമി, ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ എന്നിവർ മുഖ്യാതിഥികളായി.രുന്നു