pks
പട്ടിക ജാതി ക്ഷേമസമിതി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച മേഖലാതല സംവരണ സംരക്ഷണ സംഗമം അഡ്വ.കെ സോമപ്രസാദ് എം പി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പട്ടിക ജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ മേഖലാതല സംവരണ സംരക്ഷണ സംഗമം ചേർന്നു. പി കെ എസ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ സോമപ്രസാദ് എം പി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് കെ സി അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി പി എം ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരൻ, പി കെ എസ്

സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ആർ ശാലിനി,സംസ്ഥാന കമ്മിറ്റി അംഗം പി ഒ സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ കൃഷ്ണൻകുട്ടി ,എം പി മുരുകേഷ്, ഭവാനി ഉത്തരൻ, പി എൻ ശശികുമാർ, റ്റി ശിവദാസ്, അനിൽ കരുണാകരൻ, പി കെ ശശി എന്നിവർ സംസാരിച്ചു. കോതമംഗലം, കവളങ്ങാട്, മൂവാറ്റുപുഴ, കൂത്താട്ടുകുളം ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.