മൂവാറ്റുപുഴ: ഹിന്ദുഐക്യവേദി താലൂക്ക് അദ്ധ്യക്ഷനായിരുന്ന സ്വർഗീയ മുരളി മോഹൻജിക്ക് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. മൂവാറ്റുപുഴ അർബൻബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹിന്ദുഐക്യവേദി സംസ്ഥാന വൈസ്‌പ്രസിഡന്റ് എം.പി. അപ്പു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു അനുസ്മരണപ്രഭാഷണം നടത്തി. രാഷ്ടീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് പ്രൊഫ.ഇ.വി. നാരായൺജി, സുഗുണ നന്ദഗോപൻ, മകൻ ശ്രീജിത്ത് മോഹൻ, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം സ്വാമി ദേവചൈതന്യ, ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി, ബിജെപി ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ, എസ്.എൻ.ഡി.പി മൂവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ മെമ്പർ കെ.ബി. വിജയകുമാർ, വെള്ളൂർക്കുന്നം മഹാദേവക്ഷേത്രം മാതൃസമിതി രക്ഷാധികാരി ശ്രീദേവിടീച്ചർ, ഹിന്ദു എകണോമിക് ഫോറം മൂവാറ്റുപുഴ പ്രസിഡന്റ് പി.എസ്. രാജീവ്, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം ടി.ആർ. പ്രസാദ്, ബി.ഡി.ജെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഷൈൻ.കെ. കൃഷ്ണൻ, വിശ്വബ്രാഹ്മണ ധർമ്മ സേവാസംഘം സംസ്ഥാന പ്രസിഡന്റ് വി. ചന്ദ്രാചാര്യ, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ വി.എൻ. സുരേഷ്, ശബരിമല അയ്യപ്പസേവാ സമാജം മൂവാറ്റുപുഴ പ്രസിഡന്റ് ആർ. വേണുഗോപാൽ, ഹിന്ദു ഐക്യവേദി താലൂക്ക് സംഘടന സെക്രട്ടറി ബിജീഷ് ശ്രീധർ, ജനറൽ സെക്രട്ടറി സി.ബി. സജീവ് എന്നിവർ സംസാരിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എൻഡോവ്‌മെന്റ് ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.