കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി യൂത്ത്‌വിംഗ് കൂത്താട്ടുകുളം യൂണിറ്റ് സമ്മേളനം സമിതി ഏരിയ രക്ഷാധികാരി സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദീപേഷ് കൊള്ളിമാക്കിൽ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് റോബിൻ വൻനിലം മുഖ്യപ്രഭാഷണം നടത്തി. സമിതി യൂണിറ്റ് പ്രസിഡന്റ് ബസന്ത് മാത്യു, വൈസ് പ്രസിഡന്റ് ജോസ് തോമസ്, സെക്രട്ടറി പി.പി. ജോണി, വി.എൻ. രാജപ്പൻ, സിജോ മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സിജോ മാത്യു (പ്രസിഡന്റ്), പോൾസൺ, ജെയ്‌മോൻ ജോയ് (വൈസ് പ്രസിഡന്റുമാർ), കിഷോർ പി.കെ (സെക്രട്ടറി), പ്രദീപ്.കെ.ആർ (ജോയിന്റ് സെക്രട്ടറി), അഖിൽബാബു ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.