sndp
എസ്.എൻ.ഡി.പി യോഗം വനിതാസംഘം ആലുവ യൂണിയൻ ഡോ. ടോണീസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം ആലുവ യൂണിയൻ ഡോ. ടോണീസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, മേഖലാ കൺവീനർ വി. ചന്ദ്രൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, കെ. കുമാരൻ, ശാഖാ പ്രസിഡന്റ് സി.വി. കൃഷ്ണൻകുട്ടി, സെക്രട്ടറി ടി.എസ്. സിജുകുമാർ, വനിതാസംഘം സെക്രട്ടറി ബിന്ദു രതീഷ്, മേഖലാ കൺവീനർമാരായ ലതിക ഷാജി, ഷിബി ബോസ്, മേഘപ്രസാദ്, രശ്മി ദിനേശ്, ലീല രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, കൗൺസിലർ ജഗൽകുമാർ അടുവാശേരി, വൈഷ്ണവി ബൈജു, ശ്രേയസി ജഗൽ എന്നിവർ സംസാരിച്ചു.