sndp
പാലിശേരി ലൈബ്രറിയിൽ നടന്ന ചിന്താവിഷ്ടയായ സീത ശതാബ്ദി പ്രഭാഷണപരിപാടി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽഅംഗം ടി.പി.വേലായുധൻ ഉദ്ഘാടനംചെയ്യുന്നു

അങ്കമാലി: മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത ശതാബ്ദിയാഘോഷ പരിപാടികൾ പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലംഗം ടി.പി വേലായുധൻ ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ഉഷാ മാനാട്ട് വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാല നേതൃസമിതി കൺവീനർ പി.കെ. ബാലകൃഷണൻ അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്.പ്രസിഡന്റ് കെ.ആർ. ബാബു, വാർഡ് മെമ്പർമാരായ മേരി ആന്റണി, കെ.പി അനീഷ്, ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി, സെക്രട്ടറി മിഥുൻ ടി.എസ് എന്നിവർ പ്രസംഗിച്ചു.