അങ്കമാലി: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണനെ ബി.ജെ.പി.അങ്കമാലി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ ഉദ്ഘാടനം ചെയ്തു. അങ്കമാലി മുനിസിപ്പൽ പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു..എൻ. മനോജ്, കെ.ആർ. ഷിജു, കെ.കെ. ബിജു, വി.സി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.