കൊച്ചി: പരമ്പരാഗത കൈത്തൊഴിൽ മേഖലയിലെ വനിതാ സ്വാശ്രയ സംഘങ്ങൾക്ക് സഹായമനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പട്ടികജാതി വികസന വകുപ്പാണ് 'സാധുസുന്ദര' പദ്ധതി നടപ്പാക്കുന്നത്.

പരമ്പരാഗത കൈത്തൊഴിൽ ചെയ്യുന്ന പട്ടികജാതി വിഭാഗത്തിലെ 60 വയസിൽ താഴെ പ്രായമുള്ള മൂന്നോ അതിലധികമോ അംഗങ്ങളുള്ള സംഘങ്ങൾക്കാണ് സഹായം. വിവരങ്ങൾക്ക് : 0484 2422256