കൊച്ചി :പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്ക് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയതിന് കേന്ദ്ര പുരസ്‌കാരം ലഭിച്ചു. പ്രാണിജന്യ രോഗനിയന്ത്രണത്തിന് നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്. മ
ഇന്ത്യൻ സൊസൈറ്റി ഫോർ മലേറിയ ആൻഡ് അദർ കമ്മ്യൂണിക്കബിൾ ഡിസീസസിന്റെ ദേശീയ സെമിനാറിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനികുമാർ ചൗബേ പുരസ്കാരം സമ്മാനിച്ചു.