കൊച്ചി: കോർപറേഷൻ, തൃക്കാക്കര മേഖലകളിൽ ഡെങ്കിപ്പനി നേരിടാൻ നടത്തിയ പ്രവർത്തനങ്ങൾ പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി വിലയിരുത്തി.

ആരോഗ്യവകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അഡീഷണൽ ഡി.എം.ഒ ഡോ. എസ്.ശ്രീദേവി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. നഗരമേഖലകളിൽലെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദേശം നൽകി. അസിസ്റ്റന്റ് ഡയറക്ടർ എം.എസ്, പ്രോഗ്രാം ഓഫീസർമാരായ പി.എൻ. ശ്രീനിവാസൻ, എം. സുമയ്യ, സഗീർ സുധീന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.